1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malikappuram movie script book macbet

മാളികപ്പുറം തിരക്കഥ പുസ്തക രൂപത്തില്‍,വലിയ ആഗ്രഹങ്ങളില്‍ ഒന്നെന്ന് അഭിലാഷ് പിള്ള

മാളികപ്പുറം
മാളികപ്പുറം തിരക്കഥ പുസ്തക രൂപത്തില്‍. രചിതാവ് അഭിലാഷ് പിള്ളയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്. കഴിഞ്ഞദിവസം കൊച്ചിയില്‍ സിനിമയുടെ വിജയാഘോഷം നടന്നിരുന്നു ഇതേ ചടങ്ങില്‍ വച്ചായിരുന്നു പുസ്തക പ്രകാശനം. തന്നെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞദിവസം പൂര്‍ത്തീകരിച്ചതെന്നും മാളികപ്പുറം തിരക്കഥ പങ്കുവെച്ചുകൊണ്ട് അഭിലാഷ് പിള്ള പറഞ്ഞു.
 
'വലിയ ആഗ്രഹങ്ങളില്‍ ഒന്ന് ഇന്നലെ കൊച്ചിയില്‍ നടന്ന മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തില്‍ സാധിച്ചു... സിനിമയുടെ തിരക്കഥ പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്തു. ഇതിന് സഹായിച്ച ആന്റോ ചേട്ടനും വേണു സാറിനും പിന്നെ macbet പബ്ലിക്കേഷന്‍സിനും നന്ദി'-അഭിലാഷ് പിള്ള കുറിച്ചു.
 
 
 
 
അടുത്ത ലേഖനം
Bigg Boss Season 5:സാഗര്‍ സെറീന പ്രണയത്തില്‍ ട്വിസ്റ്റ്, അവള്‍ക്ക് പുറത്ത് ഒരു ലൈഫ് ഉണ്ടെന്ന് അഞ്ജൂസ്