1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. abhilash__pillaii about 2018

'ഇത് നമ്മുടെ കഥയാണ് നമ്മള്‍ ജയിച്ച കഥ';'2018'പ്രദര്‍ശനത്തിന് എത്തുമ്പോള്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പറയാനുള്ളത്

Jude Anthany Joseph
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2018. 2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.എല്ലാവരും നായകന്മാരാണ് ടാഗ്ലൈനില്‍ ഒരുങ്ങുന്ന സിനിമ മെയ് അഞ്ചിന് പ്രദര്‍ശനത്തിന് എത്തും. റിലീസിന് ഒരുങ്ങുന്ന സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറയുന്നു.
 
'സിനിമ എന്ന് പറയുന്നത് ഒരു വലിയ അത്ഭുതമാണ്, എന്തും എങ്ങനെയും പുനരാവിഷ്‌കരിക്കാന്‍ കഴിയുന്ന അത്ഭുതം. ആദ്യ യാത്രയില്‍ തന്നെ മഞ്ഞു മലയില്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക്കിന്റെ കഥ സിനിമയാക്കിയപ്പോള്‍ അത് ലോകസിനിമയുടെ തന്നെ ചരിത്രമായി മാറി, എത്രയോ പേരുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണ് അത്... പറഞ്ഞു വരുന്നത് നമ്മള്‍ മലയാളികള്‍ അനുഭവിച്ച ഇന്നും പേടിയോടെ ഓര്‍ക്കുന്ന നമ്മള്‍ അതിജീവിച്ച 2018ലെ പ്രളയം സിനിമയാകുമ്പോള്‍ അതിന് പിന്നില്‍ എത്രയോ ആളുകളുടെ എത്രയോ ദിവസങ്ങളുടെ കഷ്ടപ്പാട് ഉണ്ടെന്നു അറിയുമോ...തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ നമ്മള്‍ കാണാന്‍ പോകുന്നത് നമ്മള്‍ മലയാളികള്‍ ഒറ്റക്കെട്ടോടെ നിന്ന് ജയിച്ച നമ്മുടെ കഥയാണ്... ആ ചരിത്രം നാളെ തിയേറ്ററില്‍ എത്തുകയാണ് 6 ഇഞ്ച് മൊബൈല്‍ സ്‌ക്രീന്‍ കാണേണ്ട സിനിമയല്ല ഇത് വലിയ ആള്‍ക്കൂട്ടത്തില്‍ വലിയ സ്‌ക്രീനില്‍ തന്നെ കാണേണ്ട ദൃശ്യവിസ്മയമാണ്...അത്രക്ക് മനോഹരമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.ഇത് നമ്മുടെ കഥയാണ് നമ്മള്‍ ജയിച്ച കഥ',-അഭിലാഷ് പിള്ള പറഞ്ഞു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Bigg Boss Malayalam :നോമിനേഷന്‍ ലിസ്റ്റില്‍ ഇവര്‍,വീക്കിലി ടാസ്‌ക് വിജയിച്ചത് അഖിലും സംഘവും