1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. malavika Jayaram about Fahadh Faasil

'ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല'; ഫഹദിനെ കുറിച്ച് മാളവിക ജയറാം

മാളവിക ജയറാം
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിനെ കുറിച്ച് ജയറാമിന്റെ മകള്‍ മാളവിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സാധാരണ അഭിമുഖങ്ങളില്‍ കാണുന്ന ഒരാളല്ല ഫഹദ് എന്നാണ് മാളവിക പറയുന്നത്.
 
'എന്റെ അറിവില്‍ ഫഹദ് ഫാസില്‍ ഒരുപാട് ലയേഴ്‌സ് ഉള്ള ഒരാളാണ്. ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല. അടുത്തറിയാന്‍ ഒരവസരം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാകും ആള്‍ അടിപൊളിയാണെന്ന്. ഭയങ്കര ഫണ്‍ ആണ്. ഇന്റര്‍വ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണ്',-മാളവിക ജയറാം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം മാളവിക അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
അടുത്ത ലേഖനം
ഒരു കുട്ടിയുടെ അമ്മ, നടി ഷംന കാസിമിന് എത്ര വയസ്സായി ? അമ്മയായ ശേഷമുള്ള നടിയുടെ ഫോട്ടോഷൂട്ട്