മകന് പിറന്നാള്‍, ആശംസകളുമായി ജയറാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (11:04 IST)
മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം. കാളിദാസന്റെ 29-ാം ജന്മദിനമാണ് ഇന്ന്. അമ്മ പാര്‍വതിയും സുഹൃത്തുക്കളും നേരത്തെ തന്നെ നടന് ആശംസകള്‍ നേര്‍ന്നിരുന്നു. ജയറാം മകനെ സ്‌നേഹത്തോടെ കണ്ണുമ്മ എന്നാണ് വിളിക്കാറുള്ളത്.

1993 ഡിസംബര്‍ 16നാണ് ജയറാമിന് ആദ്യത്തെ കുഞ്ഞ് ജനിച്ചത്.
ജയറാമിനൊപ്പം ആദ്യമായി മകന്‍ കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസന്റെ കൊച്ചു കുസൃതികള്‍ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ് ഇന്ന് മലയാളത്തേക്കാള്‍ തിരക്ക് നടന് തമിഴ് സിനിമയിലാണ്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും (2003) എന്ന സിനിമയിലും നടന്‍ അഭിനയിച്ചു.


2016-ല്‍, മീന്‍ കുഴമ്പും മണ്ണ് പാണയും എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ നടന്‍ അരങ്ങേറ്റം കുറിച്ചത്. 2018 ല്‍ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :