'എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നീ എന്റെ കുഞ്ഞായിരിക്കും..'; കാളിദാസിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (09:06 IST)
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മകള്‍ കാളിദാസിന്റെ ജന്മദിനമാണ് ഇന്ന്. ആദ്യം തന്നെ അമ്മ മകന് ആശംസകള്‍ നേര്‍ന്നു.

'എന്റെ കുഞ്ഞേ..നിനക്ക് ഒരു വര്‍ഷം കൂടി തികയുന്നു, എന്നാല്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നീ എന്റെ കുഞ്ഞായിരിക്കും.. കണ്ണമ്മ നിനക്കു ജന്മദിനാശംസകള്‍, ദൈവം നിനക്കു വേണ്ടതെല്ലാം നല്‍കട്ടെ, അതിലും കൂടുതലും.. ലവ് യു സോ മച്ച്'- പാര്‍വതി കുറിച്ചു.

മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കാളിദാസ് സജീവമായതോടെ മാളവികയുടെ സിനിമാ പ്രവേശനം എപ്പോഴാണെന്ന് ചോദ്യം ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരാറുണ്ട്.'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിനെ ഒടുവിലായി കണ്ടത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :