എന്നെ കൊല്ലണമെന്ന് നീ ചിന്തിക്കുണ്ടാകും, പിറന്നാള്‍ ദിനത്തില്‍ സഹോദരിക്ക് കൊടുത്ത പണി, വീഡിയോയുമായി കാളിദാസ് ജയറാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (15:14 IST)
മാളവിക ജയറാമിന്റെ ജന്മദിനമാണ് ഇന്ന്. ആശംസകളുമായി കുടുംബം എത്തി. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് സഹോദരന്‍ കാളിദാസ് ജയറാമിന്റെ ആശംസ വീഡിയോ. കുട്ടിക്കാലത്ത് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത ഓര്‍മ്മകളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലണമെന്ന് നീ ചിന്തിക്കുണ്ടാകുമെന്ന് എനിക്ക് അറിയാം. എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റം ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. വീഡിയോയില്‍ അത് ശരിക്കും വ്യക്തമാകുന്നുണ്ട്. നീ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് ഒരിക്കല്‍ നീ ലോകം കീഴടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരിയായതിന്റെ നന്ദി. ഇതുപോലുള്ള നിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനിയും തുടരും എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :