1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Happy Birthday Aishwarya Lekshmi

Happy Birthday Aishwarya Lekshmi: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ പ്രായം എത്രയെന്നോ? അറിഞ്ഞാല്‍ ഞെട്ടും !

ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി

Happy Birthday Aishwarya Lekshmi
Happy Birthday Aishwarya Lekshmi: മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിക്ക് ഇന്ന് ജന്മദിന മധുരം. 1990 സെപ്റ്റംബര്‍ ആറിനാണ് ഐശ്വര്യ ജനിച്ചത്. താരത്തിന്റെ 32-ാം ജന്മദിനമാണ് ഇന്ന്. ഐശ്വര്യയെ കണ്ടാല്‍ ഇത്രയും പ്രായമായെന്ന് തോന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. 
 
ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ, കാണാക്കാണേ എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തമിഴിലും താരം സാന്നിധ്യം അറിയിച്ചു. 
 
തിരുവനന്തപുരം സ്വദേശിനിയായ ഐശ്വര്യ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
അടുത്ത ലേഖനം
ആദ്യമായി ഡാന്‍സ് ചെയ്ത ചിത്രം, ബാലതാരമായി സിനിമയിലെത്തി സംവിധായകനായി മാറിയ നടന്‍ !