aparna|
Last Modified തിങ്കള്‍, 6 നവംബര്‍ 2017 (14:23 IST)
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാറിൽ നിന്നും പിൻവാങ്ങുകയാണെന്ന് സംവിധായകൻ
പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴിതാ കുഞ്ഞാലിമരയ്ക്കാർ തുടങ്ങാൻ എട്ട് മാസം സമയം നൽകിയിരിക്കുകയാണ് സംവിധായകൻ സന്തോഷ് ശിവനു പ്രിയദർശൻ.
എട്ട് മാസം വരെ കാത്തിരിക്കാം. അതിനുള്ളില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ തുടങ്ങിയില്ലെങ്കില്‍ സ്വന്തം സിനിമയുമായി മുന്നോട്ട് പോവുമെന്ന് പ്രിയദര്‍ശന് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്നുള്ള വാര്‍ത്ത വന്നത്. ഇതോടെയാണ് ഓഗസ്ത് സിനിമാസ് മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതോടെ മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലിമരക്കാരായി എത്തുന്നുവെന്നും ഇരുവരും തമ്മിൽ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരവും പുറത്തുവിട്ടിരുന്നു. ഇതോടെയാണ് 'മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തിന് പ്രസക്തിയില്ലെന്ന്' പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.