1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. King Of Kotha Box Office Collection

King Of Kotha Box Office Collection: മലയാളത്തിന്റെ വിജയ് ആണ് ദുല്‍ഖര്‍, മോശം അഭിപ്രായങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി കൊത്ത

മലയാളത്തിന്റെ വിജയ് എന്നാണ് ദുല്‍ഖറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്

King Of Kotha Box Office Collection
King Of Kotha Box Office Collection: മോശം അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ തലയുയര്‍ത്തി കിങ് ഓഫ് കൊത്ത. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 17 കോടി കടന്നുവെന്നാണ് വിവരം. വളരെ മോശം അഭിപ്രായങ്ങള്‍ക്കിടയിലും ഒരു കോടിക്ക് പുറത്ത് എല്ലാദിവസവും കളക്ട് ചെയ്യാന്‍ കൊത്തയ്ക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. അതേസമയം വേള്‍ഡ് വൈഡ് കളക്ഷന്‍ 30 കോടി കടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിവസം 6.85 കോടിയാണ് കിങ് ഓഫ് കൊത്ത കളക്ട് ചെയ്തത്. 
 
മലയാളത്തിന്റെ വിജയ് എന്നാണ് ദുല്‍ഖറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മോശം അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചു നില്‍ക്കാന്‍ ദുല്‍ഖറിന് സാധിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. തമിഴ്‌നാട്ടില്‍ വിജയ് ചിത്രങ്ങളും ഇതുപോലെ തന്നെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. സിനിമയ്ക്ക് മോശം അഭിപ്രായം വന്നാല്‍ പോലും ബോക്‌സ്ഓഫീസില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ദുല്‍ഖറെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 
 
സംവിധായകന്‍ ജോഷിയുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ജയസൂര്യയും സരിതയും അയല്‍ക്കാര്‍, മക്കളുടെ പ്രണയത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു; സൂപ്പര്‍താരത്തിന്റെ പ്രണയകഥ ഇങ്ങനെ