രശ്മികയ്ക്കൊപ്പം വീണ്ടും വിജയ്,'ഡിയര്‍ കോമ്രേഡ് 2' വരുന്നു ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (09:09 IST)
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും 'ഗീതാ ഗോവിന്ദം' എന്ന സിനിമയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചത് അടുത്തിടെയാണ്. ഇതിനോടനുബന്ധിച്ച് നടന്‍ രശ്മികയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പതിവുപോലെ ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന കിംവദന്തികള്‍ വീണ്ടും ഉയര്‍ന്നു.വിജയ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു സ്ത്രീയുടെ കൈപിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കിട്ടതാണ് പുതിയ വിഷയം.

'പല കാര്യങ്ങള്‍ സംഭവിക്കുന്നു, പക്ഷേ ഇത് ശരിക്കും സവിശേഷമാണ് . പ്രഖ്യാപനം ഉടന്‍',-എന്നാണ് ഫോട്ടോയ്ക്ക് താഴെ വിജയ് എഴുതിയത്.

രശ്മികയ്ക്കൊപ്പമുള്ള പുതിയ സിനിമയെക്കുറിച്ചാണോ നടന്‍ പറഞ്ഞതെന്നും അറിവില്ല.ഡിയര്‍ കോമ്രേഡ് 2 ആണോ എന്നും ആരാധകര്‍ ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :