വിജയിച്ചത് ദിൽഷയാണ്, പക്ഷേ എന്ത് കാര്യമുണ്ടായി? നാലാം സീസൺ അറിയപ്പെടുന്നത് റോബിൻ്റെ പേരിലല്ലേ : കിടിലം ഫിറോസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (11:27 IST)
ബിഗ് ബോസ് റിയാലിറ്റി ഷോയെ പറ്റി മനസ്സ് തുറന്ന് ആർജെയും സാമൂഹിക പ്രവർത്തകനും മുൻ ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന കിടിലം ഫിറോസ്. ഗെയിം ഷോ എന്നതിനപ്പുറം ബിഗ് ബോസ് വലിയ സംഭവമല്ലെന്നും ഇപ്പോഴും ബിഗ് ബോസ് നാലാം സീസൺ അറിയപ്പെടുന്നത് റോബിൻ്റെ പേരിലാണെന്നും ഫിറോസ് പറഞ്ഞു.

ലോകത്തെ ഏറ്റവും നന്മയുള്ള വ്യക്തിയെ കണ്ടുപിടിക്കാനുള്ള ഷോയല്ല ബിഗ്ബോസ്. ആദ്യ സീസൺ മുതൽ ബിഗ്ബോസിലേക്ക് വിളിച്ചിരുന്നെങ്കിലും ഞാൻ പോയില്ല. മൂന്നാം സീസണിലാണ് പോകുന്നത്. ജനങ്ങൾക്ക് മുന്നിൽ ജനകീയനാണെന്ന് തെളിയിക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് വിജയിക്കുന്നത്. അതൊരു സൂത്രമാണ്. ജയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ പോയത്. ബിഗ്ബോസിൽ നിന്ന് ഒരുപാട് പണം, മൈലേജ് എല്ലാം കിട്ടി. ബിഗ് ബോസ് വിജയിച്ചത് കൊണ്ട് മണിക്കുട്ടന് പ്രത്യേകിച്ച് മൈലേജ് ഒന്നും കിട്ടിയിട്ടില്ല.

ബിഗ് ബോസ് നാലാം സീസണിൻ്റെ വിജയി ദിൽഷയാണ്. എങ്കിലും ഇപ്പോഴും ബിഗ് ബോസ് നാലാം സീസൺ അറിയപ്പെടുന്നത് റോബിൻ്റെ പേരിലാണ്. വിന്നറാകുക എന്നതല്ല വലിയ കാര്യം ഷോ സ്റ്റീൽ ചെയ്യുന്നതിലാണ്. കിടിലം ഫിറോസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :