അഭിറാം മനോഹർ|
Last Modified വെള്ളി, 1 ജൂലൈ 2022 (15:08 IST)
ബിഗ് ബോസ് ഫൈനലിലേക്ക് അടുക്കുംതോറും മത്സരം കൂടുതൽ കടുത്തതാകുന്ന കാഴ്ചയാണ് ഇത്തവണത്തെ സീസണിൽ കാണാനാവുന്നത്. ഷോ ഫൈനലിലേക്ക് അടുക്കും തോറും ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുകയാണ് ദിൽഷ. കഴിഞ്ഞ ദിവസം നടന്ന അവസാന വീക്ക്ലി ടാസ്ക്കിൽ പണത്തിൻ്റെ വിലയെ പറ്റി മറ്റ് മത്സരാർഥികൾക്ക് മുന്നിൽ മനസ് തുറന്ന് മിന്നുന്ന വിജയമാണ്
ദിൽഷ സ്വന്തമാക്കിയത്.
പണം ഇല്ലാത്തതിൻ്റെ പേരിൽ മത്സരാർഥികൾ നേരിട്ട തിക്താനുഭവങ്ങൾ പങ്കുവെയ്ക്കേണ്ട ടാസ്കിലാണ് ദിൽഷ തൻ്റെ മോശം അനുഭവങ്ങളെ പറ്റി മനസ് തുറന്നത്. പത്ത് കാശ് കീശയിൽ ഉണ്ടെങ്കിൽ ആ കാശ് മറ്റൊരാളുടെ വിഷമം കാണുമ്പോൾ എടുത്തു കൊടുക്കുന്ന ആളായിരുന്നു എൻ്റെ അച്ഛൻ. പല സ്ഥലത്തും ഞാനത് കണ്ടിട്ടുണ്ട്.
വീട്ടിൽ ഞങ്ങൾ 3 പെൺകുട്ടികളാണ്. പഠനചിലവിനുള്ള ലോണിനായി ബാങ്കുകളായ ബാങ്കുകളൊക്കെ കയറിയിറങ്ങിയിട്ടുണ്ട്.
ഒരുപാട് പേരുടെ മുന്നിൽ നാണം കെട്ടിട്ടുണ്ട്. തല കുനിക്കേണ്ടി വന്നിട്ടുണ്ട്. പൈസ ഇല്ലെങ്കിൽ എവിടെയും ഒരു വില ഉണ്ടാകില്ലെന്ന് ഞങ്ങളുടെ മുഖത്ത് നോക്കി ഒരു ബന്ധു പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പറയാനുള്ളത് ഒരു പക്ഷേ കാശ് ഇന്ന് നിങ്ങളുടെ അടുത്ത് ഇല്ലെങ്കിൽ നാളെ അത് കൈവരാം. മനുഷ്യത്വമാണ് ഉണ്ടാകേണ്ടത്. മനുഷ്യത്വത്തെക്കാൾ വലുത് മറ്റെന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ദിൽഷ പറഞ്ഞു.