പ്രഭാസിന് വിവാഹമോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (10:42 IST)
പ്രഭാസിന്റെ വിവാഹ വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡ് താരം കൃതി സനോണുമായി ആയിരുന്നു നടന്റെ ഒടുവിലത്തെ വിവാഹ വാര്‍ത്ത. ഇരുവരും മാലിദ്വീപില്‍ വെച്ച് വിവാഹിതരാകുന്നു എന്ന വ്യാജമാണെന്നാണ് പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നടന്‍ നിലവില്‍ വിവാഹ നിശ്ചയം നടത്തിയിട്ടില്ല എന്നും തന്റെ പുതിയ സിനിമയുടെ തിരക്കുകളിലേക്ക് താരം അടക്കുമെന്നുമാണ് വിവരം. അടുത്ത ആഴ്ച പ്രോജക്ട് കെ യുടെ സെറ്റിലേക്ക് പ്രഭാസ് തിരിച്ചെത്തും. തിരക്കേറിയ ഷെഡ്യൂളുകളാണ് ഇനി നടന് മുന്നിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :