റീസൈക്കിൾ ബിന്നിൽ നിന്ന് പോലും കളഞ്ഞയാൾ: മണിക്കുട്ടനെക്കുറിച്ച് ഡിംപൽ ഭാൽ

അഭിറാം മനോഹർ| Last Modified ശനി, 13 ഓഗസ്റ്റ് 2022 (16:02 IST)
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയായ ബിഗ്ബോസിൻ്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ഡിംപൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം റണ്ണറപ്പായതിന് പുറമെ എനർജൈസർ ഓഫ് ദ സീസൺ പുരസ്കാരവും ഡിംപലിനെ തേടിയെത്തിയിരുന്നു. സീസണിൽ സിനിമാതാരം കൂടിയായിരുന്ന മണിക്കുട്ടൻ ആയിരുന്നു ബിഗ്ബോസ് വിജയിയായത്.

ബിഗ്ബോസ് ഹൗസിൽ മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സൗഹൃദം വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയ്ക്ക് പുറത്ത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടനുമായുള്ള തൻ്റെ സൗഹൃദത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഡിംപൽ. ബിഗ് ബോസ് ഹൗസിലെ സഹമത്സരാർഥികളുമായുള്ള ബന്ധത്തെപറ്റി ചോദ്യത്തിനാണ് ഡിംപൽ മറുപടി പറഞ്ഞത്.

ഓ മൈ ഗോഡ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡിംപൽ മറുപടി നൽകിയത്. നമ്മളെല്ലാവരും ആർട്ടിസ്റ്റുകളാണ് എന്നാൽ ജീവിതത്തിൽ അഭിനയമറിയില്ല. പക്ഷേ ഇയാൾ എന്താണ്, സിനിമയല്ല ജീവിതം, എനിക്ക് ഇങ്ങനെയുള്ള മനുഷ്യരോട് സഹതാപമാണ്. തന്നെ ഫൂളാക്കി ജീവിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ മറ്റുള്ളവരോടും അങ്ങനെ ചെയ്യുന്നത് എന്തൊരു മനസാണ്. കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ചെയ്യുന്നത് റീസൈക്കിൾ ബിന്നിൽ കിടക്കും. എന്നാൽ ആ റീസൈക്കിൾ ബിന്നിൽ നിന്ന് പോലും ഞാൻ കളഞ്ഞ ആളാണ് മണിക്കുട്ടൻ. പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :