കുറച്ച് ആൻ്റിമാർ വന്ന് ഭീഷണിപ്പെടുത്തി, ഷിഹാസ് നല്ല പയ്യനല്ലേ, പിന്നെന്താ കുഴപ്പം കെട്ടിക്കൂടെ: ദുർഗ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (14:08 IST)
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷിയാസ് കരീം. മോഡലായ ഷിയാസിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത് ബിഗ് ബോസ് ഷോയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞും ടെലിവിഷനിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഷിയാസ്. ഒരിക്കൽ സ്റ്റാർ മാജിക് എന്ന ടിവി പരിപാടിക്കിടെ നടി കൃഷ്ണ വന്നപ്പോൾ ഷിയാസ് താരത്തെ പ്രപ്പോസ് ചെയ്തിരുന്നു.

പിന്നീട് ദുർഗ ഭർത്താവ് അർജുനുമായി ഷോയിലെത്തിയപ്പോൾ ഈ പ്രപ്പോസലിന് ശേഷമുണ്ടായ സംഭവങ്ങൾ വിവരിച്ചിരുന്നു. അതിങ്ങനെ. താനിം ഷിയാസും ശരിക്കും റിലേഷൻഷിപ്പിലാണെന്നാണ് പലരും അത് കണ്ട് കരുതിയത്. ഷിയാസിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് പലരും സമീപിച്ചു. ഒരിക്കൽ ഒരു വിവാഹത്തിന് ഞാനും ഷിയാസും കൂടി പോയപ്പോൾ കുറച്ച് ആൻ്റിമാർ വന്ന് ഷിയാസിൻ്റെ മുന്നിൽ വെച്ച് എന്നെ ഭീഷണിപ്പെടുത്തി.

എന്താ കുട്ടി ഷിയാസിനെ കല്യാണം കഴിക്കാത്തത്. അവന് എന്താണ് കുഴപ്പം എന്നെല്ലാം എന്നോട് ചോദിച്ചു. ശരിക്കും ഇതെല്ലാം ഉണ്ടായ കാര്യങ്ങളാണ് ദുർഗ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :