രേണുക വേണു|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (20:17 IST)
വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം ശാലിനി നായര്‍. മകന് വേണ്ടിയാണ് ഇപ്പോള്‍ താന്‍ ബിഗ് ബോസില്‍ എത്തിയിരിക്കുന്നതെന്നും മകനെ കുറിച്ച് അധികം ആരോടും വെളിപ്പെടുത്താറില്ലെന്നും ശാലിനി പറഞ്ഞു. അതിനുള്ള കാരണവും ശാലിനി വെളിപ്പെടുത്തി.
മകന് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു വിവാഹ മോചനം. തിരികെ വീട്ടില്‍ എത്തിയ ശേഷം പലരും പല തരത്തില്‍ സംസാരിക്കുകയുണ്ടായി. ബന്ധുക്കളില്‍ ചിലര്‍ വിളിച്ച് ഉപദേശിച്ചു. പിന്നീട് മകനെ കുറിച്ച് എവിടെയെങ്കിലും പറയുമ്പോള്‍, ഞാന്‍ വിവാഹ മോചിതയാണെന്നും പറയേണ്ടി വന്നു. വിവാഹമോചിതയാണ്, മകനുണ്ട് എന്നൊക്കെ പറയുമ്പോള്‍ പലരും മോശമായി സമീപിക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ മകനെ കുറിച്ചുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ തുടങ്ങിയെന്നും ശാലിനി പറയുന്നു.
ബിഗ് ബോസ് ഉദ്ഘാടന ദിവസമാണ് ആദ്യമായി ഞാന്‍ എന്റെ ഉണ്ണി കുട്ടനെ കുറിച്ച് വെളിപ്പെടുത്തുന്നത്. ആദിത്യന്‍ എന്നാണ് യത്ഥാര്‍ഥ പേര്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഞാന്‍ സ്റ്റാര്‍ ആയാലും ഇല്ലെങ്കിലും, എന്നിലൂടെ ഉണ്ണികുട്ടന്‍ സ്റ്റാര്‍ ആകണം എന്നതാണ് എന്റെ ആഗ്രഹം. ഈ നൂറ് ദിവസം താന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകനെ ആയിരിക്കുമെന്നും ശാലിനി പറഞ്ഞു.