അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ, ഷൂട്ടിംഗ് ആരംഭിച്ചു, വന്‍താരനിര, വരാനിരിക്കുന്നത് ത്രില്ലര്‍
- ഷര്‍ട്ടിടാതെ മമ്മൂട്ടി, ഇടത്തും വലത്തുമായി ഉര്‍വശിയും ശോഭനയും; അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം കാണാം
- നൂറല്ല 115 കോടിയുടെ വരുമാനം, നിര്‍മ്മാതാവിന് വന്‍ലാഭം നേടിക്കൊടുത്ത് 'ഭീഷ്മപര്‍വ്വം'
- സുബി സുരേഷിന്റെ ചെകിട്ടത്തടിച്ച് ആക്ടിവിസ്റ്റ് ദിയ സന ? സംഭവം ഇങ്ങനെ
- സ്ഫടികത്തില്‍ ആട് തോമയുടെ അപ്പനാകാന്‍ നെടുമുടി വേണു പോരേ എന്ന് മോഹന്‍ലാല്‍; അത് തിലകന് തന്നെ ചെയ്യുമെന്ന് ഭദ്രന് ഉറപ്പിച്ചു പറഞ്ഞു
സിബിഐ 5 ചിത്രീകരണം പൂര്‍ത്തിയായോ? മമ്മൂട്ടിയുടെ പുതിയ ചിത്രം തുടങ്ങി,മെഗാസ്റ്റാര്‍ സെറ്റില്‍ എത്തുന്നത് ഈ ദിവസം !
മമ്മൂട്ടിയുടെ പുതിയ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീര്‍ ആണ്.ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി ഇതുവരെയും എത്തിയിട്ടില്ല.ഏപ്രില്‍ മൂന്ന് മുതല്‍ ടീമിനൊപ്പം മെഗാസ്റ്റാര്‍ ഉണ്ടാകും. അതേസമയം സിബിഐ 5 ദ് ബ്രെയിന്‍ ചിത്രീകരണ പൂര്‍ത്തിയായോ എന്നാണ് ഇനി അറിയേണ്ടത്.
ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.