പൊതുവേദിയെ കൈയ്യിലെടുത്ത് കാവ്യ മാധവൻ!

നിഹാരിക കെ എസ്| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (12:55 IST)
ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെ നടി കാവ്യ മാധവൻ സിനിമയോട് വിട പറഞ്ഞിരിക്കുകയാണ്. അഭിനയം പൂർണമായും നിർത്തിയ മട്ടാണ്. എന്നാൽ, വെറുതെ വീട്ടിലിരിക്കുകയല്ല നടി. വിവാഹശേഷം തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കാവ്യ ഇപ്പോൾ. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും പലപ്പോഴും ഫങ്ഷനുകളിൽ ധരിക്കാറുള്ള വസ്ത്രങ്ങൾ ലക്ഷ്യയിൽ ഡിസൈൻ ചെയ്തതാണ്. നിരവധി സെലിബ്രിറ്റികൾ ലക്ഷ്യയെ ചൂസ് ചെയ്യുന്നുണ്ട്.

ഏറെ നാളുകൾക്കുശേഷം കാവ്യ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയും നടിയുടെ പ്രസം​ഗവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ വായനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാനെത്തിയത് കാവ്യ ആയിരുന്നു. നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്ന് ചടങ്ങിൽ കാവ്യ പറഞ്ഞു.

ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പരിപാടിയിൽ അതിഥിയായി പങ്കെടുത്തിരുന്നു. കവായയെ പ്രശംസിക്കാൻ മോഹന് അപ്പോൾ സാധിച്ചില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ മോഹനും എത്തിയിരുന്നു. ഇവിടെ വെച്ച് കാവ്യയെയും ദിലീപിനെയും അദ്ദേഹം കണ്ടു. കാവ്യയുടെ പ്രസം​ഗം അതിമനോഹരമായിരുന്നുവെന്ന് മോഹൻ നടിയോട് നേരിട്ട് പറഞ്ഞത്.

മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുന്നുണ്ടായിരുന്നു. മോഹൻ പറഞ്ഞ് അവസാനിപ്പിച്ചയുടൻ അടിപൊളിയൊരു കമന്റും ദിലീപ് പറഞ്ഞു. ഞാൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഇത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുമെല്ലാം പൊട്ടിച്ചിരിക്കുന്നത് ഫാൻ പേജുകളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :