1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lal jose about kavya madhavan

'എനിക്ക് ഈ റോൾ വേണ്ട, ആ നടിക്ക് കൊടുത്ത റോൾ മതി': സംവിധായകനോട് വാശി പിടിച്ച് കരഞ്ഞ കാവ്യ മാധവൻ

kavya Madhavan
ലാൽ ജോസിന്റെ സംവിധാനത്തിൽ പിറന്ന എക്കാലത്തെയും മനോഹര ക്യാംപസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, നരേൻ, ജയസൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സിനിമ ഇന്നും ജനഹൃദയങ്ങളിലാണ്. ക്ലാസ്മേറ്റ്സ് സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽ ജോസ് ഇപ്പോൾ. കാവ്യ മാധവനെ കുറിച്ചാണ് ലാൽ ജോസ് സംസാരിക്കുന്നത്.
 
ലാൽ ജോസ് പറയുന്നതിങ്ങനെ:
 
ഷൂട്ടിങ് തുടങ്ങിയ ദിവസം കാവ്യയെ മാത്രം കാണാനില്ല. എത്ര വിളിച്ചിട്ടും വന്നില്ല. കാര്യമറിയാൻ ചെന്നപ്പോൾ കാവ്യ കരഞ്ഞോണ്ടിരിക്കുന്നു. കഥ വായിച്ച് ഇമോഷണൽ ആയതാകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, കാര്യം അതായിരുന്നില്ല. ചിത്രത്തിലെ നായിക ഞാൻ അല്ലെന്നും, റസിയ ആണെന്നും പറഞ്ഞായിരുന്നു കാവ്യയുടെ കരച്ചിൽ. ആ കഥാപാത്രം താൻ ചെയ്യാമെന്ന് കാവ്യ പറഞ്ഞു. കാവ്യയുടെ റോൾ ആർക്കെങ്കിലും കൊടുക്കാനും പറഞ്ഞു. 
 
എത്ര പറഞ്ഞിട്ടും കാവ്യയ്ക്ക് മനസിലാകുന്നില്ല. എന്നാൽ കാവ്യയെ പോലെ ഒരാൾ റസിയയുടെ കഥാപാത്രം ചെയ്‌താൽ ആളുകൾക്ക് പെട്ടന്ന് മനസിലാകുമെന്നും അതിൽ സസ്പെൻസ് ഉണ്ടാകില്ലെന്നും ഞാൻ പറഞ്ഞു. താരയും സുകുവും തന്നെയാണ് സിനിമയിലെ യഥാർത്ഥ നായികാ-നായകൻ എന്ന് പറഞ്ഞാണ് കാവ്യയെ കൺവീനസ് ചെയ്തെടുത്തത്. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
'രണ്ടാം വിവാഹം അത്ര വലിയ തെറ്റോ?, സെക്‌സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്': പ്രതികരിച്ച് ക്രിസും ദിവ്യയും