നിഹാരിക കെ എസ്|
Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:40 IST)
പതിനഞ്ച് വർഷം നീണ്ട വലിയൊരു ഇടവേള എടുത്ത ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്ന മഞ്ജു വാര്യർ ഇന്ന് മലയാളത്തിലെ ഏറ്റവും ആസ്തിയുള്ള നടിയാണ്. 150 കോടിക്കടുത്ത് മഞ്ജുവിന് ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
50 ലക്ഷം മുതൽ 1 കോടി വരെയാണ് മഞ്ജു ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്നത്. എത്ര കോടികളുണ്ടെങ്കിലും യഥാർത്ഥ സമ്പത്ത് എന്താണെന്ന് പറയുകയാണ് നടി. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം മനസമാധാനമാണെന്ന വാചകത്തോടെയാണ് മഞ്ജു തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മനസമാധാനം നൽകുന്ന സമ്പത്തിനപ്പുറം സിനിമകളിൽ നിന്നും വലിയ സമ്പാദ്യം മഞ്ജുവിനുണ്ടാക്കാനായിട്ടുണ്ട്.
മലയാളം കൂടാതെ തമിഴിലും മഞ്ജു തിളങ്ങുകയാണ്. അജിത്ത്, വിജയ് സേതുപതി, ധനുഷ്, രജനികാന്ത് എന്നിവരുടെ നായികയായി മഞ്ജു തമിഴിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്.
തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ