1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kannur Squad Moving to Successful 25 Days

കണ്ണൂര്‍ സ്‌ക്വാഡിന്റെ 25 ദിനങ്ങള്‍ ! നന്ദി പറഞ്ഞ് നിര്‍മ്മാതാക്കള്‍

Kannur SquadMammootty
ആദ്യ ദിവസങ്ങളില്‍ തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയില്ലെങ്കില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് പോകാന്‍ അധികസമയം വേണ്ടിവരില്ല, അതാണ് ഇന്ന് കണ്ടുവരുന്ന കാഴ്ച. നിര്‍മ്മാതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. ആ കടമ്പ ഒന്ന് കടന്നു കിട്ടിയാല്‍ മികച്ച ഓപ്പണിങ് സിനിമയ്ക്ക് കിട്ടുമെന്നത് മറുവശം. നെഗറ്റീവ് റിവ്യൂകളും ഡിഗ്രേഡിംഗും ഒരുവശത്ത് നടക്കുമ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം മുന്നേറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 
സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം ആദ്യദിനങ്ങളില്‍ തന്നെ മികച്ച പ്രതികരണങ്ങളുമായി മുന്നേറി. കേരളത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വന്‍ വിജയമാണ് നേടിയത്. കളക്ഷന്റെ കാര്യത്തിലും വിദേശ ഇടങ്ങളില്‍ നേട്ടമുണ്ടാക്കി. ഇപ്പോഴത്തെ സിനിമ 25 ദിവസങ്ങള്‍ പിന്നിട്ട സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു. പുതിയൊരു പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.തുടക്കത്തില്‍ കുറച്ച് തിയേറ്ററുകളില്‍ മാത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്.തിയറ്ററുകളുടെയും സ്‌ക്രീനുകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടായത്. മൂന്നാമത്തെ ആഴ്ചയിലും നൂറിലധികം തിയേറ്ററുകളില്‍ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശനം തുടരുന്നു. 70 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ഇതിനോടകം തന്നെ മമ്മൂട്ടി ചിത്രം സ്വന്തമാക്കി. 15 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 35.50 കോടിയാണ് 15 ദിവസം കൊണ്ട് സിനിമ നേടിയത്. കേരളത്തില്‍നിന്ന് മാത്രം ഇത്രയധികം കളക്ഷന്‍ നേടിയ ചിത്രം വന്‍ വിജയമാണെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.
റിലീസ് ദിവസം 2.40 കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡ് നേടിയത്.
 
 
 
അടുത്ത ലേഖനം
റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി,'പുലിമട' ട്രെയിലര്‍ നാളെയെത്തും