അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ സ്ക്വാഡിലെ റിയാസ്, ചിത്രങ്ങളുമായി നടന് ദീപക് പറമ്പോള്‍
- മലയാളിയാണ് ...കണ്ണൂര്‍ സ്ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം
- ഭീഷ്മയെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ്, പുതിയ ഉയരങ്ങള്‍ തേടി മമ്മൂട്ടി ചിത്രം
- വിദേശത്ത് മമ്മൂട്ടിക്ക് ഒഴിവുകാലം, ആരാധകര്‍ക്ക് നാട്ടില്‍ ഉത്സവകാലം, തിയറ്ററുകള്‍ നിറച്ച് 'കണ്ണൂര്‍ സ്‌ക്വാഡ്' !
- കണ്ണൂര്‍ സ്ക്വാഡിനെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്മാന്,ഭീഷ്മ പര്‍വത്തിന് ശേഷം 50 കോടി ക്ലബ്ബില്‍ തൊട്ട് മമ്മൂട്ടി ചിത്രം
കണ്ണൂര്‍ സ്‌ക്വാഡ് വലിയ ഹിറ്റിലേക്ക്, മമ്മൂട്ടി ചിത്രം നൂറുകോടി നേടുമോ ?
കണ്ണൂര്‍ സ്‌ക്വാഡ് വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും കണ്ണൂര്‍ സ്‌ക്വാഡ് ഇടം നേടി.
മൂന്നാം വാരത്തിലേക്ക് പ്രദര്‍ശനം കടക്കുമ്പോള്‍ 70 കോടിയിലേക്ക് അടുക്കുകയാണ് മമ്മൂട്ടി ചിത്രം.റോബി രാജ് സംവിധാനം ചെയ്ത സിനിമ രണ്ടാഴ്ചകള്‍ കൊണ്ട് തന്നെ 60 കോടി പിന്നിട്ടു.
കേരളത്തില്‍ മാത്രമല്ല വിദേശ സ്‌ക്രീനുകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 65 കോടി നേടാന്‍ സിനിമയ്ക്കായി.0.90 കോടിയാണ് പതിമൂന്നാമത്തെ ദിവസം ചിത്രം നേടിയത്.31.42 കോടി വരും ഇന്ത്യന്‍ കളക്ഷന്‍.