'കണ്ണൂര്‍ സ്‌ക്വാഡ്' ഇതുവരെ എത്ര നേടി?15 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
കെ ആര്‍ അനൂപ്|
Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (15:19 IST)
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് വിജയകരമായി പ്രദര്‍ശനം തുടരുന്നു. തുടക്കം മുതലേ മൗത്ത് പബ്ലിസിറ്റിയിലൂടെ ആളെ കൂടിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടിയത്.
തുടക്കത്തില്‍ കുറച്ച് തിയേറ്ററുകളില്‍ മാത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്.തിയറ്ററുകളുടെയും സ്‌ക്രീനുകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടായത്. മൂന്നാമത്തെ ആഴ്ചയിലും നൂറിലധികം തിയേറ്ററുകളില്‍ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശനം തുടരുന്നു. 70 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ഇതിനോടകം തന്നെ മമ്മൂട്ടി ചിത്രം സ്വന്തമാക്കി. 15 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 35.50 കോടിയാണ് 15 ദിവസം കൊണ്ട് സിനിമ നേടിയത്. കേരളത്തില്‍നിന്ന് മാത്രം ഇത്രയധികം കളക്ഷന്‍ നേടിയ ചിത്രം വന്‍ വിജയമാണെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.
റിലീസ് ദിവസം 2.40 കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡ് നേടിയത്.