അനുബന്ധ വാര്‍ത്തകള്‍
- ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ
- ഇന്ന് വൈകിട്ട് അഞ്ചിന് തന്നെ, ഉറപ്പിച്ച് മമ്മൂട്ടി !
- സേതുരാമയ്യര്‍ തിരക്കിലാണ്, 'സിബിഐ 5' ലൊക്കേഷന്‍ ചിത്രം പുറത്ത്
- പഴശ്ശിരാജയില്‍ തുടങ്ങി 'സിബിഐ 5' വരെ, മമ്മൂട്ടിക്കൊപ്പം കനിഹ അഭിനയിച്ച ചിത്രങ്ങള്‍
- ഇതാണ് സേതുരാമയ്യര്‍, മമ്മൂട്ടിക്കൊപ്പം കനിഹ, 'സിബിഐ 5' ചിത്രീകരണം പുരോഗമിക്കുന്നു
കിടിലന്‍ ലുക്കില്‍ കനിഹ; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്‍കുന്ന കനിഹയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു.
ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.