പഴശ്ശിരാജയില്‍ തുടങ്ങി 'സിബിഐ 5' വരെ, മമ്മൂട്ടിക്കൊപ്പം കനിഹ അഭിനയിച്ച ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (11:59 IST)

1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
പഴശ്ശി രാജയില്‍ തുടങ്ങിയതാണ് മമ്മൂട്ടി കനിഹ കൂട്ടുകെട്ട്.'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'മാമാങ്കം' പിന്നിട്ട് സിബിഐ അഞ്ചാം ഭാഗം വരെ നീളുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍.

2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :