അനുബന്ധ വാര്‍ത്തകള്‍
- ചില നായകന്മാർക്ക് ആ ചിന്തയുണ്ട്, പക്ഷേ മോഹൻലാലും ജയറാമും അങ്ങനെയല്ല: ഉർവശി
- മോഹൻലാലിന് ലഭിക്കുന്ന അവസരങ്ങൾ ഉർവശി ചേച്ചിയ്ക്കും നൽകൂ: റിമ കല്ലിങ്കൽ
- Urvashi Manju Warrier: മകൾക്കൊപ്പം ഓണം ആഘോഷിച്ച് ഉർവശി; മഞ്ജുവിനും ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരാധകർ
- Urvashi: 'ഞാൻ വിളിച്ചാൽ WCC അംഗങ്ങൾ AMMA-യിലേക്ക് തിരിച്ചുവരും': ഉർവശി
- Urvashi: എല്ലാക്കാലത്തും അദ്ദേഹം അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു: വിങ്ങലോടെ ഉർവശി
ബി ഗ്രേഡ് ചിത്രത്തില്‍ സില്‍ക് സ്മിതയ്ക്കൊപ്പം പ്രധാന വേഷം, കല്പ്പനയുടെയും ഉര്‍വശിയുടെയും സഹോദരന്; നന്ദുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്
നന്ദു മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്
മലയാള സിനിമയിലെ കരുത്തുറ്റ മൂന്ന് നടിമാരാണ് കല്‍പ്പന, ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍. മൂവരും സഹോദരിമാരാണ്. ഇവരുടെ കുടുംബത്തില്‍ നിന്ന് ഒരു അഭിനേതാവ് കൂടി മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂവരുടേയും ഇളയ സഹോദരന് നന്ദുവാണ് അത്.
നന്ദു മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. സില്‍ക് സ്മിത നായികയായ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത് നന്ദുവാണ്. മലയാള സിനിമയില്‍ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. 17-ാം വയസ്സില്‍ നന്ദു ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥ കാരണം എന്താണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നാണ് നന്ദുവിന്റെ സഹോദരി ഉര്‍വശി പറയുന്നത്.
വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട് ആയിരുന്നു. അവന് എന്തും തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. ജീവിതത്തില്‍ തന്നെ മാനസികമായി തളര്‍ത്തിയ ഒരു സംഭവം നന്ദുവിന്റെ മരണമാണെന്നും ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.