അനുബന്ധ വാര്‍ത്തകള്‍
- നെഗറ്റീവ് റിവ്യൂകള്‍ പ്രശ്നമല്ല, 'ചന്ദ്രമുഖി 2' വീണില്ല, ആറാം ദിനത്തിലും കോടികള്‍ നേടി
- 'മാളികപ്പുറം' നടി, പുത്തന്‍ ലുക്കില്‍ ആല്‍ഫി, ചിത്രങ്ങള്‍ കാണാം
- നായകനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക,'ചന്ദ്രമുഖി 2'ല്‍ അഭിനയിക്കാന്‍ കങ്കണ വാങ്ങിയത്
- സാരിയിൽ തിളങ്ങി അനുശ്രീ, ചിത്രങ്ങൾ കാണാം
- 'കെജിഎഫ് 3' വരുന്നു, ചിത്രീകരണം അടുത്തവര്‍ഷം ഒക്ടോബറില്‍
'കാതല്‍' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും; ഒ.ടി.ടിയോട് നോ പറഞ്ഞ് മമ്മൂട്ടി
മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. കണ്ണൂര്‍ സ്ക്വാഡിന്റെ വിജയമാണ് കാതലും തിയറ്ററുകളില്‍ എത്തിക്കാനുള്ള മമ്മൂട്ടി കമ്പനിയുടെ തീരുമാനത്തിനു പിന്നില്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ച കാതല്‍ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ് ആയിരിക്കും തിയറ്ററുകളിലെത്തിക്കുക.
നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഇതുവരെ റിലീസ് ചെയ്ത മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയമായി. കാതലും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. നേരിട്ടു ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്.
മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി ജ്യോതിക അഭിനയിക്കുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവരുടേതാണ് തിരക്കഥ. സംഗീതം മാത്യൂസ് പുളിക്കന്‍, ഛായാഗ്രഹണം സാലു കെ.തോമസ്