അനുബന്ധ വാര്‍ത്തകള്‍
- നായകനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക,'ചന്ദ്രമുഖി 2'ല്‍ അഭിനയിക്കാന്‍ കങ്കണ വാങ്ങിയത്
- കങ്കണയുടെ തേജസ് റിലീസിന് ഒരുങ്ങുന്നു, ടീസര്‍ കാണാം
- 'ചന്ദ്രമുഖി 2' ആദ്യദിനം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്
- 450 ഷോട്ടുകള്‍ കാണാതായി,എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്തെക്കുറിച്ച് 'ചന്ദ്രമുഖി 2' സംവിധായകന്
- രാഘവ ലോറന്‍സിനൊപ്പം ക്ഷേത്രദര്‍ശനം നടത്തി നടി കങ്കണ റണാവത്ത്, ചിത്രങ്ങളും വീഡിയോയും വൈറല്‍
നെഗറ്റീവ് റിവ്യൂകള്‍ പ്രശ്‌നമല്ല, 'ചന്ദ്രമുഖി 2' വീണില്ല, ആറാം ദിനത്തിലും കോടികള്‍ നേടി
ചന്ദ്രമുഖി 2 സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതലേ സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആറാം ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിട്ടുണ്ട്.
കങ്കണയെയും രാഘവ ലോറന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണിത്. റിലീസ് ദിവസം മുതല്‍ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിട്ടും സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നു കാരണം ലൈക പ്രൊഡക്ഷന്‍സിന്റെ മാര്‍ക്കറ്റിംഗ് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. മത്സരിക്കാന്‍ മറ്റ് സിനിമകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി.
റിലീസ് ദിവസം 8.25 കോടി നേടിയ ചിത്രം ആറാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് കോടി കളക്ഷന്‍ സ്വന്തമാക്കി. ഇതുവരെ 31 കോടിയോളം കളക്ഷന്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും സമ്മിശ്ര അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും കളക്ഷന്‍ പോസിറ്റീവായി പോകുന്നതാണ് കാണാനാകുന്നത്.