കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (10:15 IST)
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍.കല്ലുവിന്റെ യഥാര്‍ഥ അമ്മയാണോ എന്നായിരുന്നു സിനിമ കണ്ടവരില്‍ ചിലര്‍ നടിയോട് ചോദിച്ചത്. അത്രത്തോളം ആല്‍ഫിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഉള്ളില്‍ തൊട്ടു. നടിയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിര്‍ന്ന ഒരാളായി അഭിനയിക്കാന്‍ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി പഞ്ഞിക്കാരന്‍ .