മമ്മൂട്ടിയുടെ നായികയായി ജ്യോതിക; സംവിധാനം ജിയോ ബോബി !

ജ്യോതികയെ നായിക കഥാപാത്രമാക്കുന്ന കാര്യം ആലോചനയിലാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നും ജിയോ ബേബി

രേണുക വേണു| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (09:45 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി തമിഴ് സൂപ്പര്‍ താരം ജ്യോതിക എത്തുമെന്ന് റിപ്പോര്‍ട്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ ശ്രദ്ധേയനായ ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുക. ജ്യോതികയെ നായിക കഥാപാത്രമാക്കുന്ന കാര്യം ആലോചനയിലാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നും ജിയോ ബേബി സൂചന നല്‍കി. രണ്ട് പേര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :