'ചക്കപ്പഴം' തിങ്കളാഴ്ച മുതല്‍,ഉത്തമനും ആശയും വീണ്ടും എത്തുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (10:14 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ചക്കപ്പുഴ വീണ്ടും എത്തുന്നു.തിങ്കളാഴ്ച മുതല്‍ രാത്രി 7മണിക്ക് ഉത്തമനും ആശയും മിനി സ്‌ക്രീനില്‍ എത്തും.

ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് അഭിനയത്തിലേക്ക് ചുവടു മാറ്റിയത് ഒരു പരീക്ഷണമായിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് മറ്റൊരു നടിയെ കൂടി സമ്മാനിക്കുകയായിരുന്നു. പരമ്പര ജനപ്രിയമായി മാറുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നായിരുന്നു അശ്വതി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചു തുടങ്ങിയത്.

അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാര്‌റുമാണ് ചക്കപ്പഴത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :