അനുബന്ധ വാര്‍ത്തകള്‍
- 'ഓണാവധിക്ക് ധൈര്യമായി പോരൂ കുടുംബത്തോടൊപ്പം'; തിയേറ്റുകളിലേക്ക് കുടുംബ പ്രേക്ഷകരെ ക്ഷണിച്ച് ബേസില്‍ ജോസഫ്
- മമ്മൂട്ടിയുടെ നായികയായി ജ്യോതിക; സംവിധാനം ജിയോ ബോബി !
- സാരിയോടുള്ള ഇഷ്ടം, ഫോട്ടോഷൂട്ടുമായി നടി ഷംന കാസിം
- ഇതാണ് ആ രഹസ്യം ! നടി സ്നേഹ പറയുന്നു
- ഓണം വൈബ്സ്, നടി സുചിത്രയുടെ പ്രായം എത്രയെന്ന് അറിയാമോ ?
ആദ്യ പടത്തിന് കിട്ടിയത് 2 ലക്ഷം,ദിലീപിന്റെ 'കൊച്ചിരാജാവ്' ചെയ്യുമ്പോഴോ ? സംവിധായകന്‍ ജോണി ആന്റണി പറയുന്നു
തനിക്ക് ആദ്യ പടത്തില്‍ നിന്ന് ലഭിച്ച ശമ്പളത്തെക്കുറിച്ച് നടനും സംവിധായകനുമായ ജോണി ആന്റണി.മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താരം മനസ്സ് തുറന്നത്.
2003-ല്‍ ആദ്യ പടം ചെയ്യുമ്പോ 2 ലക്ഷമായിരുന്നു തനിക്ക് കിട്ടിയതെന്ന് ജോണി ആന്റണി. അതുകഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം അടുത്ത സിനിമയുമായി എത്തിയത്. ദിലീപിന്റെ നായകനാക്കി കൊച്ചിരാജാവ് ചെയ്യുമ്പോള്‍ തന്റെ പ്രതിഫലം 7 ലക്ഷം ആയെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.ആകെ 19 വര്‍ഷക്കാലം സംവിധാനം ചെയ്തിട്ട് ആകെ കിട്ടിയത് 1 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ എല്ലാം നിര്‍മ്മിച്ചിരുന്നതും താന്‍ തന്നെയാണ്. സംവിധാനത്തില്‍ നിന്ന് അഭിനയിത്തിലേയ്ക്ക് വന്നപ്പോള്‍ തനിക്ക് കുറച്ചു കൂടി നന്നായി തോന്നിയെന്നും ജോണി ആന്റണി പറഞ്ഞു.