1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jayasurya about Bramayugam and Mammootty

തീര്‍ച്ചയായും കാണേണ്ട അഭിനയ ഭ്രമം; മമ്മൂട്ടിയെ പ്രശംസിച്ച് ജയസൂര്യ

ആദ്യ ഷോയ്ക്ക് ശേഷം എങ്ങുനിന്നും മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഭ്രമയുഗത്തിലെ തന്റെ ചിത്രം പങ്കുവെച്ചു

Jayasurya and Mammootty
Jayasurya and Mammootty

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തെ വാഴ്ത്തി നടന്‍ ജയസൂര്യ. 'ഉറപ്പായും കണ്ടിരിക്കേണ്ട അഭിനയ ഭ്രമം' എന്നാണ് സിനിമ കണ്ട ശേഷം ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മലയാളത്തില്‍ നിന്നും പുറത്തും നിരവധി സിനിമാ പ്രവര്‍ത്തകരാണ് മമ്മൂട്ടിയേയും ഭ്രമയുഗത്തേയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്. 
 
ആദ്യ ഷോയ്ക്ക് ശേഷം എങ്ങുനിന്നും മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഭ്രമയുഗത്തിലെ തന്റെ ചിത്രം പങ്കുവെച്ചു. കൊടുമണ്‍ പോറ്റിയുടെ ചിത്രത്തിനു താഴെ മുത്തവുമായി എത്തി മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇതുപോലൊരു കഥാപാത്രം ചെയ്തതിനു മമ്മൂക്കയെ സമ്മതിക്കണമെന്നും മറ്റാര്‍ക്കും കൊടുമണ്‍ പോറ്റിയെ ഇത്ര ഗംഭീരമാക്കാന്‍ കഴിയില്ലെന്നും ആദ്യ ഷോ കണ്ട ശേഷം ഹരിശ്രീ അശോകന്‍ പ്രതികരിച്ചു. 'ഈ മനുഷ്യന്‍' എന്ന ക്യാപ്ഷനോടെയാണ് സിനിമ കണ്ട ശേഷം കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിരിക്കുന്നത്. 
 
നടി നസ്രിയ നസീം, നടന്‍ ബിജുക്കുട്ടന്‍ എന്നിവര്‍ കൊടുമണ്‍ പോറ്റിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഏറ്റവും മികച്ചത്..അതില്‍ രണ്ട് അഭിപ്രായമില്ല' എന്ന കുറിപ്പോടെയാണ് നടന്‍ അനൂപ് മേനോന്‍ ഫെയ്സ്ബുക്കില്‍ കൊടുമണ്‍ പോറ്റിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊടുംകാട്ടില്‍ മദയാന അലയും പോലൊരു പ്രകടനമാണ് ഭ്രമയുഗത്തിലെ മമ്മൂട്ടിയുടേതെന്ന് തമിഴ് സംവിധായകന്‍ വസന്ത ബാലന്‍ പറഞ്ഞു. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Bramayugam: കൊടുമണ്‍ പോറ്റി സുപ്രിമസി ഇന്‍ ബോക്‌സ് ഓഫീസ്; ഭ്രമയുഗം ആദ്യദിനം നേടിയത് എത്രയെന്നോ?