അനുബന്ധ വാര്ത്തകള്
- ആർക്കും താൽപ്പര്യമില്ല, മോഹൻലാലിനും മതിയായി: ഇനിയെന്ത്?
- 'കുടുക്കാൻ ശ്രമിക്കുന്നു, ആദ്യമായാണ് ഇങ്ങനെയൊന്ന്': വീട്ടുവാതിൽക്കലെ ദൃശ്യവുമായി ബാല
- കാശ് കൊടുത്ത് ഭർത്താവിന് പ്രശസ്തി ഉണ്ടാക്കേണ്ട ആവശ്യമില്ല: പ്രിയരാമൻ
- 'ഓറഞ്ച് ബ്യൂട്ടി': മഡോണയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
- ചെയ്യരുതേ എന്ന് കേണപേക്ഷിച്ചതാണ്, പക്ഷെ സൽമാൻ ഖാൻ കേട്ടില്ല: ആസിഫ് ഷെയ്ഖ്
'അക്കാര്യം ഓർക്കുമ്പോൾ എപ്പോഴും സങ്കടം തോന്നും'; സരിതയെ കുറിച്ച് ജയറാം
മലയാളികളുടെ പ്രിയ ജയറാം സിനിമയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിൽ നായകനല്ലാത്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്. എന്നാൽ, മലയാളത്തിൽ അങ്ങനെയല്ല. അബ്രഹാം ഓസ്ലർ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിയ മലയാള ചിത്രം. ഇപ്പോഴിതാ ഒരു തമിഴ് ആവാർഡ് പരിപാടിയിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ജയറാം വേദിയിലിരിക്കെ ഒപ്പം അഭിനയിച്ച ചില താരങ്ങളുടെ ചിത്രം കാണിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള ഓർമകൾ ജയറാം പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിൽ നടി സരിതയുടെയും ചിത്രം കാണിക്കുന്നുണ്ട്. ജൂലി ഗണപതിയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എപ്പോഴും സങ്കടം തോന്നുന്ന കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം സംസാരിച്ച് തുടങ്ങുന്നത്.
സരിത മാമിൻ്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ലെന്നും ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും', ജയറാം പറഞ്ഞു.