കാശ് കൊടുത്ത് ഭർത്താവിന് പ്രശസ്തി ഉണ്ടാക്കേണ്ട ആവശ്യമില്ല: പ്രിയരാമൻ

നിഹാരിക കെ എസ്| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (16:34 IST)
നടൻ രഞ്ജിത്തിനെയും പ്രിയരാമനെയും മലയാളികൾക്ക് തൊണ്ണൂറുകൾ മുതലേ അറിയാം. മമ്മൂട്ടിയുടെ രാജമാണിക്യം, മോഹൻലാലിന്റെ ചന്ദ്രോത്സവം എന്നീ സിനിമകളിലെ വില്ലനായിരുന്നു രഞ്ജിത്ത്. ഇരുവരുടെയും നായികയായി അഭിനയിച്ച ആളാണ് പ്രിയരാമൻ. ഇരുവരും ജീവിതത്തിൽ ഒന്നിച്ചു. അഞ്ച് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇവർ പിരിഞ്ഞു. രഞ്ജിത്ത് വേറെ വിവാഹം കഴിച്ചെങ്കിലും പ്രിയാരാമൻ മറ്റൊരാളെ സ്വീകരിച്ചില്ല.

എന്നാൽ, രഞ്ജിത്തിന്റെ രണ്ടാം വിവാഹവും പരാജയമായി. ഒടുവിൽ രഞ്ജിത്ത് പ്രിയരാമന്റെ അടുക്കൽ തന്നെ തിരിച്ചെത്തി. ഇപ്പോള്‍ ഭര്‍ത്താവും ഭാര്യയുമായി ജീവിക്കുകയാണ് ഇരുവരും. ഇതിനിടെയാണ് രഞ്ജിത്ത് ബിഗ് ബോസിലേക്ക് വരുന്നത്. നടന്‍ വിജയ് സേതുപതി അവതാരകന്‍ ആയിട്ട് എത്തുന്ന ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണില്‍ മത്സരിക്കുകയാണ് രഞ്ജിത്ത്. ഷോ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ നടന് സാധിച്ചിരുന്നു.

രഞ്ജിത്തിന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറയുകയാണ് നടി ഇപ്പോൾ. രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നുവെന്ന് പ്രിയ പറയുന്നു. ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രിയരാമൻ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :