അനുബന്ധ വാര്‍ത്തകള്‍
- ക്രൈം ത്രില്ലറുമായി ഇന്ദ്രജിത്ത്, പിറന്നാള്‍ ആശംസകളുമായി വിഷ്ണു ഉണ്ണികൃഷ്ണന്
- ഇന്ദ്രജിത്തിനെ അടുത്തേക്ക് വിളിപ്പിച്ചു, ഒരു പാട്ട് പാടി തരാന്‍ ആവശ്യപ്പെട്ടു; സുകുമാരന്‍ മരണത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പറഞ്ഞത്
- പിടിതരാതെ അന്നയും റോഷനും, അന്വേഷണ ഉദ്യോഗസ്ഥനായി ഇന്ദ്രജിത്തും, നൈറ്റ് ഡ്രൈവ് ട്രെയിലര്‍
- ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും റോഷന് മാത്യുവും, അന്ന ബെനിന്റെ 'നൈറ്റ് ഡ്രൈവ്' ട്രെയിലര്‍
- 3 വര്‍ഷത്തെ പ്രണയം, 19 വര്‍ഷത്തെ വിവാഹ ജീവിതം, വീഡിയോയുമായി പൂര്‍ണിമ
ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക് ! ഇരുവരുടേയും ജന്മദിനം ഒരേ മാസം; ജന്മദിന ദിവസം വിവാഹിതയായി പൂര്‍ണിമ
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. വില്ലന്‍ വേഷങ്ങളിലൂടേയും നായക കഥാപാത്രങ്ങളിലൂടേയും മലയാളികളെ ഞെട്ടിച്ച ഇന്ദ്രജിത്ത് ഇന്ന് തന്റെ 42-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാള സിനിമാലോകം ഒന്നടങ്കം ഇന്ദ്രജിത്തിന് ആശംസകള്‍ നേരുകയാണ്.
ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും പ്രണയ വിവാഹമായിരുന്നു. താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്. ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്. 1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്. നാല് ദിവസം മുന്‍പാണ് പൂര്‍ണിമ തന്റെ 43-ാം ജന്മദിനം ആഘോഷിച്ചത്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 13 നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്. അതായത് പൂര്‍ണിമയുടെ ജന്മദിനവും പൂര്‍ണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ വിവാഹവാര്‍ഷികവും ഒരേ ദിവസം തന്നെ. 1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം.