'I'M Game' Box Office Collection Day 1: ആദ്യദിനം മിന്നിച്ച് ദുൽഖർ, വേൾഡ് വൈഡ് 10 കോടിയിലേറെ കളക്ഷൻ
'I'M Game' Box Office: സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്‌സ്ഓഫീസിൽ മിന്നിച്ച് ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം'. ആദ്യദിനം വേൾഡ് വൈഡായി പത്ത് കോടിയിലേറെ കളക്ട് ചെയ്യാൻ സാധിച്ചു.
ഇന്ത്യ കളക്ഷൻ
ഇന്ത്യൻ ബോക്‌സ്ഓഫീസിൽ 2,714 ഷോകളിൽ നിന്നായി ആദ്യദിനം 5.05 കോടിയാണ് ദുൽഖർ സൽമാൻ ചിത്രത്തിന്റെ നെറ്റ് കളക്ഷൻ. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രം 'ടോക്‌സിക്കി'ന്റെ ആദ്യദിന കേരള കളക്ഷനും ദുൽഖർ ചിത്രം മറികടന്നു. ഗ്രോസ് കളക്ഷൻ 5.90 കോടി.
വേൾഡ് വൈഡ് കളക്ഷൻ
ആദ്യദിനം വേൾഡ് വൈഡ് കളക്ഷനിൽ രണ്ടക്കം കാണാനും ദുൽഖർ ചിത്രത്തിന് സാധിച്ചു. ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് 10.90 കോടിയാണ്.
മലയാളം പതിപ്പ്
1787 ഷോകളിൽ നിന്നായി ആദ്യദിനം 'ഐ ആം ഗെയിം' മലയാളം പതിപ്പിന് 4.30 കോടി കളക്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങൾ
അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ദുൽഖർ ചിത്രം കാണാം. ആദ്യദിനം ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 75 ലക്ഷമാണ് ചിത്രം നേടിയത്. കർണാടകയിൽ നിന്ന് 45 ലക്ഷവും തമിഴ്‌നാട്ടിൽ നിന്ന് 25 ലക്ഷവും ചിത്രം കളക്ട് ചെയ്തു.
ദുൽഖറിന്റെ തിരിച്ചുവരവ്
മൂന്ന് വർഷത്തിന് ശേഷമാണ് ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ആർ.ഡി.എക്‌സിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് ആണ് സംവിധാനം. Also Read: I'M Game Review: മികച്ച ആദ്യ പകുതി, ഫ്‌ളാറ്റായി പോയ രണ്ടാം പകുതി; ദുൽഖർ ഷോയിൽ 'ഐ ആം ഗെയിം'