അനുബന്ധ വാര്‍ത്തകള്‍
- 'അവന് തന്നെയാണ് നല്ലത്, സിനിമ നന്നായിട്ടുണ്ട്'; താന്‍ അഭിനയിക്കേണ്ട സിനിമയില്‍ മോഹന്‍ലാല്‍ നായകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍
- 'ഹൃദയം' നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക് ! വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ്
- മോഹന്‍ലാലിനായി വേണുഗോപാലും പ്രണവിന് വേണ്ടി അരവിന്ദും,രണ്ട് തലമുറകളിലൂടെ
- മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്, ഇത്തവണ വിജയിനൊപ്പം അല്ല അജിത്തിന്റെ കൂടെ
- 'അഭിമാനം തോന്നുന്നു'; പ്രണവിന്റെ 'ഹൃദയം' സിനിമയെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍
ഹൃദയത്തിലെ പൊറോട്ടയും ബീഫും കഴിച്ചാലോ ? ഹോട്ടല്‍ ഇവിടെയാണ് !
ഹൃദയം സിനിമ കണ്ടവര്‍ സിനിമയിലെ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട എവിടെയാണെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാകും.ഇതേ ചോദ്യവുമായി ഒരുപാടുപേര്‍ സംവിധായകന്‍ വിനീത് ശ്രീനിവാസനെയും തേടി എത്തി.നായകനും നായികയും ഭക്ഷണം കഴിച്ച ഹോട്ടലിന്റെ വിവരങ്ങള്‍ തിരക്കിയവര്‍ക്ക് മറുപടി അദ്ദേഹംതന്നെ നല്‍കിയിരിക്കുകയാണ്.
'ഹൃദയം' കണ്ട ഒരുപാടു പേര്‍ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബണ്‍ പൊറോട്ട ഞങ്ങള്‍ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയില്‍ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ് എന്ന് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.