1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hridayam movie

'അഭിമാനം തോന്നുന്നു'; പ്രണവിന്റെ 'ഹൃദയം' സിനിമയെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍

വിസ്മയ മോഹന്‍ലാല്‍
പ്രണവ് നായകനായി എത്തിയ ഹൃദയം പ്രദര്‍ശനം തുടരുകയാണ്. സിനിമ കഴിഞ്ഞ ദിവസമാണ് തനിക്ക് കാണാന്‍ സാധിച്ചതെന്ന് നടന്റെ സഹോദരി കൂടിയായ വിസ്മയ മോഹന്‍ലാല്‍.  
 
പറയാന്‍ വാക്കുകളില്ലെന്നാണ് വിസ്മയ കുറിച്ചത്.
 
'ഒടുവില്‍ ഞാന്‍ ഹൃദയം കണ്ടു. പറയാന്‍ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നില്‍ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമാകും. അഭിമാനം തോന്നുന്നു',- എന്നാണ് വിസ്മയ കുറിച്ചത്
അടുത്ത ലേഖനം
അഭിനയിക്കാന്‍ മാത്രമല്ല സിനിമയില്‍ പാടാനും അറിയാം,രമേഷ് പിഷാരടിയുടെ 'മണാസുനോ' യൂട്യൂബില്‍ തരംഗമാകുന്നു