അനുബന്ധ വാര്‍ത്തകള്‍
- 2023നെ ആഘോഷത്തോടെ വരവേറ്റ് രചന നാരായണന്‍കുട്ടി, സിനിമയില്‍ ഗംഭീര തിരിച്ചുവരവിന് നടി, ചിത്രങ്ങള്‍
- 'ലവ് ടുഡേ' ബോളിവുഡിലേക്ക്, നായകനായി എത്തുന്നത് ഈ നടന് !
- പുതുവര്‍ഷ സമ്മാനം ! സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷം, രഞ്ജിത മേനോന്റെ വിശേഷങ്ങള്‍
- തൂവാനത്തുമ്പികള്‍ തിയറ്ററില്‍ വിജയമായിരുന്നോ?
- Lip Lock Kissing Scenes in Malayalam: രമ്യ നമ്പീശന് മുതല്‍ സംയുക്ത മേനോന് വരെ; ലിപ് ലോക്ക് രംഗങ്ങളില്‍ ഞെട്ടിച്ച മലയാള നടിമാര്‍
എനിക്ക് കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്: ഹണി റോസ്
വസ്ത്രധാരണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന താരമാണ് ഹണി റോസ്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും തള്ളികളയുകയാണ് താരം ഇപ്പോള്‍. തനിക്ക് കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങളാണ് താന്‍ ധരിക്കുന്നതെന്ന് ഹണി പറഞ്ഞു. താന്‍ പര്‍ദ്ദ ധരിച്ച് പോയാലും നെഗറ്റീവ് കമന്റ്‌സ് പറയുന്നവര്‍ അത് ചെയ്യുമെന്നും താരം പറഞ്ഞു.
'വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാന്‍. വീണ്ടും വീണ്ടും അത് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇംപാക്ടും കുറയുമല്ലോ. ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്സ് വരും. എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രസുകള്‍ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവര്‍ക്ക് അതൊരു പ്രശ്നമായിട്ട് തോന്നില്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട് അവരെ പേടിച്ച് നാം ഒരു കാര്യം ഉപേക്ഷിക്കേണ്ട ആവശ്യമെന്താണ് - ഹണി റോസ് ചോദിച്ചു.
അടുത്ത ലേഖനം