പുതുവര്‍ഷ സമ്മാനം ! സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷം, രഞ്ജിത മേനോന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ജനുവരി 2023 (08:53 IST)
ആഘോഷിക്കാനുള്ള ഓരോ നിമിഷവും വെറുതെ കളയാന്‍ നടി രഞ്ജിത മേനോന് ഇഷ്ടമല്ല. നിരവധി യാത്രകള്‍ നടത്താറുള്ള താരം സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു ഇത്തവണ ന്യൂ ഇയര്‍ ആഘോഷിച്ചത്.

'സന്തോഷകരമായ ഒരു വര്‍ത്തമാനകാലവും നന്നായി ഓര്‍മ്മിക്കുന്ന ഭൂതകാലവും മികച്ച പുതുവര്‍ഷ സമ്മാനമാണ്!

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍'-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രഞ്ജിത കുറിച്ചത്.
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.

ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :