അനുബന്ധ വാര്‍ത്തകള്‍
- ആരാധകര്‍ കാത്തിരിക്കുന്ന അപ്ഡേറ്റുമായി മമ്മൂട്ടി കമ്പനി; ആ രസികന്‍ കഥാപാത്രത്തിന്റെ പേര് നാളെ അറിയാം !
- മോഡേണ്‍ ലുക്കില്‍ മഡോണ, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
- ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി,ലിയോ കുതിപ്പ് തുടരുകയാണ്
- വിജയുടെ ദളപതി 68ല്‍ നടന് അജ്മല്‍ അമീര്‍ ?
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ചന്ദ്രമുഖി 2
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അനുശ്രീയുടെ പ്രായം അറിയുമോ?
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 33 വയസ്സായി.
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.
2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. റെഡ് വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, ഇതിഹാസ, സെക്കന്റ്സ്, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചാവാ പൗലോ അയ്യപ്പ കൊയ്ലോ, മധുരരാജ, പ്രതി പൂവന്‍കോഴി, 12th മാന്‍ എന്നിവയാണ് അനുശ്രീയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.