കെ ആര്‍ അനൂപ്|
Last Updated:
ശനി, 21 ഒക്‌ടോബര്‍ 2023 (17:29 IST)
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി ആറു വര്‍ഷം പിന്നിടുകയാണ് നടി.മഡോണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
ലിയോ സിനിമയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി വേഷത്തില്‍ മലയാളി നടി മഡോണ സെബാസ്റ്റ്യന്‍ എത്തിയിരുന്നു. സിനിമ റിലീസിന് എത്തും വരെ നടി അഭിനയിച്ച കാര്യം രഹസ്യമായി സൂക്ഷിച്ചു. എലിസാ ദാസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകരും ആരോടും പറഞ്ഞില്ല. ലിയോ സിനിമയില്‍ അഭിനയിച്ച കാര്യം അമ്മയോട് മാത്രമാണ് പറഞ്ഞതെന്ന് നടി പറഞ്ഞിരുന്നു.
കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു