അനുബന്ധ വാര്‍ത്തകള്‍
- പുത്തന്‍ ലുക്കില്‍ മീര നന്ദന്‍, ചിത്രങ്ങള്‍ കാണാം
- 'വിജയ് സര് സംസാരിച്ചു തുടങ്ങിയാല്‍ കുട്ടികളെപ്പോെല'; ലിയോയില്‍ സര്‍പ്രൈസ് അതിഥി വേഷത്തില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍
- ആസിഫ് അലിയും അര്ജുന് അശോകനും പ്രധാന വേഷങ്ങളില്‍,റസൂല്‍ പൂക്കുട്ടിയുടെ 'ഒറ്റ' ട്രെയിലര്‍ കാണാം
- ഉത്തരേന്ത്യയിലും ലിയോ തരംഗം,ഹിന്ദി ചിത്രം ഗണപത് റിലീസ് ദിനം നേടിയതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ വിജയ് ചിത്രത്തിന്
- 40 വര്‍ഷങ്ങള്‍...., കരിയറില്‍ വഴിത്തിരിവായി മാറിയ കൂടെവിടെ,ആ ഒക്ടോബര്‍ 21നെ കുറിച്ച് നടന്‍ റഹ്മാന്
ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ചന്ദ്രമുഖി 2
രാഘവ ലോറന്‍സ്, കങ്കണ റണൗട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒക്ടോബര്‍ 26ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒ.ടി.ടി റിലീസിന് എത്തും.
60 കോടി ബജറ്റില്‍ ഒരുങ്ങിയ ചന്ദ്രമുഖി 2 20 കോടിയോളം നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചന്ദ്രമുഖി 2 ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.
റിലീസ് ദിവസം 8.25 കോടി നേടിയ ചിത്രം പിന്നീട് കളക്ഷനില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയില്ല.റിലീസ് ദിവസം മുതല്‍ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിട്ടും സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നു കാരണം ലൈക പ്രൊഡക്ഷന്‍സിന്റെ മാര്‍ക്കറ്റിംഗ് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. മത്സരിക്കാന്‍ മറ്റ് സിനിമകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നാലും ഇപ്പോള്‍ വരുന്ന കണക്കുകള്‍ അനുസരിച്ച് നിര്‍മ്മാതാവിന് സിനിമ നഷ്ടമുണ്ടാക്കി എന്നാണ് ലഭിക്കുന്ന വിവരം.
അടുത്ത ലേഖനം