അനുബന്ധ വാര്‍ത്തകള്‍
- കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ ലക്ഷ്മി
- ഹേ ഐശ്വര്യ ലക്ഷ്മി എന്നെ ഇങ്ങനെ നോക്കരുത്..., ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് നടന് വിഷ്ണു വിശാല്‍
- ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം, ചിത്രീകരണം തെങ്കാശിയില്‍, വരുന്നത് സ്പോര്‍ട്സ് സിനിമ
- ഐശ്വര്യ ലക്ഷ്മിയുടെ ഫാന്റസി ചിത്രം,പട്ടാള വേഷത്തില്‍ ആര്യ,'ക്യാപ്റ്റന്‍' റിലീസ് ജൂണില്‍
- മായാനദിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍; സിനിമ കണ്ട് അമ്മ ആറേഴ് മാസത്തോളം മിണ്ടാതിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് സിനിമ,'ഗോഡ്സെ' ട്രെയിലര്‍
നടി ഐശ്വര്യ ലക്ഷ്മി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.'ഗോഡ്സെ' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഗോപി ഗണേഷ് പട്ടാഭി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യദേവ് നായകനായി എത്തുന്നു.മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദ് ഫാസില്‍ ചെയ്ത വേഷത്തില്‍ സത്യദേവ് ആയിരുന്നു അഭിനയിച്ചത്.
സി കല്യാണ്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലറാണ്. 'ബ്ലഫ് മാസ്റ്റര്‍' വിജയത്തിനുശേഷം ഗോപി ഗണേഷും സത്യദേവും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ഗോഡ്സെ'.അതിനാല്‍ തന്നെ ടോളിവുഡ് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്.
നാസര്‍, ബ്രഹ്‌മജി, ആദിത്യ മേനോന്‍, കിഷോര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.