1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. From that day, Mohanlal started calling Mammootty Ichakka

അന്ന് മുതലാണ് മോഹൻലാൽ മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ച് തുടങ്ങിയത്

From that day
വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയാളത്തിലെ താരരാജാക്കന്മാർ ഇപ്പോഴും മമ്മൂട്ടിയും മോഹൻലാലും തന്നെയാണ്. അൻപതിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിയ്ക്കുന്നുണ്ട്. ആരാധകർ തമ്മിൽ ഫാൻ ഫൈറ്റ് ഉണ്ടാകാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സൗഹൃദം ഇപ്പോഴും അതേ ചാരുതയോടെ തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോഴിതാ, അവരുടെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി.
 
മമ്മൂട്ടിക്ക് മോഹൻലാൽ സഹോദരതുല്യനാണെന്നും അങ്ങനെ ഒരു ബന്ധമാണ് അവർ തമ്മിൽ ഉള്ളതെന്നും ഇബ്രാഹിംകുട്ടി പറയുന്നു. ഇരുവരും അൻപതിലധികം സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെന്നും അന്നും ഇന്നും മോഹൻലാലും മമ്മൂട്ടിയും തമ്മിൽ വളരെ നല്ല അടുപ്പമാണുള്ളതെന്നും അദ്ദേഹം പറയുന്നു. ഇച്ചാക്ക എന്നാണ് മോഹൻലാൽ മമ്മൂട്ടിയെ വിളിക്കുന്നത്. അങ്ങനെ അദ്ദേഹം വിളിച്ച് തുടങ്ങിയതിന് പിന്നിലും ഒരു കഥയുണ്ട്. അതും ഇബ്രാഹിംകുട്ടി പറയുന്നുണ്ട്. 
 
'ഞങ്ങൾ അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. ഇച്ചാക്കയുടെ ചില സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഞങ്ങളും പോയിട്ടുണ്ട് പണ്ട്. ആ സമയം അവിടെ ലാലും ഉണ്ടാകുമായിരുന്നു. ഞങ്ങൾ അവിടെ വെച്ച് അദ്ദേഹത്തെ ഇച്ചാക്ക എന്ന് വിളിക്കുന്നത് കേട്ടാണ് ലാലും അങ്ങനെ വിളി തുടങ്ങിയത്', ഇബ്രാഹിംകുട്ടി പറയുന്നു.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
നടന്നത് അനാവശ്യമായ പഴിചാരൽ, ഒരു 25 ലക്ഷമെങ്കിലും കളക്ഷൻ കുറഞ്ഞു, രാജൻ സക്കറിയ ചരിത്രമാണ്, കസബയെ പറ്റി ജോബി ജോർജ്