Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Horoscope
അഭിറാം മനോഹർ| Last Modified ഞായര്‍, 26 ജനുവരി 2025 (09:28 IST)
ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാവുക. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം പ്രവചിക്കുന്നത്.

മേടം

ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. തൊഴില്‍സംബന്ധമായുണ്ടായ തര്‍ക്കം പരിഹരിക്കും. പൂര്‍വികഭൂമി ലഭ്യമാകും. കേസുകളില്‍ അനുകൂലമായ തീരുമാനം. സഹോദരങ്ങളില്‍നിന്ന് ധനസഹായം.

ഇടവം

ഉദ്യോഗരംഗത്ത് അംഗീകാരം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

മിഥുനം

പുരസ്‌കാരങ്ങള്‍ ലഭിക്കും. ആത്മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്ധമായ തടസ്സംമാറും. പ്രേമബന്ധം കലഹത്തിലെത്തും. മത്സരപരീക്ഷകളില്‍ പ്രതികൂലഫലം. പ്രേമബന്ധം ദൃഢമാകും. കലഹം മാറും. സഹോദരങ്ങളില്‍നിന്ന് സഹായം.

കര്‍ക്കടകം

സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാവും. ഉറക്കമില്ലായ്മ, അനാവശ്യ ചിന്ത എന്നിവയും ഫലം. വാത രോഗത്തിനു ചികിത്സ വേണ്ടിവരും.

ചിങ്ങം

അമിത വിശ്വാസം ആപത്തുണ്ടാക്കും. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. അനാവശ്യമായ അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക് സാദ്ധ്യത. അയല്‍ക്കാരുമായി ചില്ലറ പ്രശ്‌നങ്ങള്‍ക്ക് സാധ്യത.

കന്നി

അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും. ചെറിയ അപകടങ്ങള്‍ക്ക് സാദ്ധ്യത. ബന്ധുക്കളുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടായേക്കും.

തുലാം

പൊതുവേ ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. വിദേശത്തു നിന്ന് ശുഭ വര്‍ത്തകള്‍ ശ്രവിക്കാന്‍ സാദ്ധ്യത. ആരോഗ്യ നിലയില്‍ ശ്രദ്ധവേണ്ടിവരും. അലച്ചില്‍ വര്‍ദ്ധിക്കും.

വൃശ്ചികം

ഉച്ചവരെ കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക. ആപല്‍ ഘട്ടങ്ങളില്‍ അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത.

ധനു

പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും. വാഹനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ ഇടപാടുകളില്‍ പ്രവേശിക്കാന്‍ സാധ്യത കാണുന്നു. യാത്ര ഒഴിവാക്കുന്നത് ഉത്തമം.

മകരം

പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം.

കുംഭം

ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. വിചാരിച്ചിരിക്കത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്

മീനം

ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :