അനുബന്ധ വാര്‍ത്തകള്‍
- 'കുറുപ്പ്' സിനിമയിലെ ആരും കാണാത്ത പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ കാണാം
- അനാര്‍ക്കലി മരിക്കാരിനൊപ്പം അപ്പാനി ശരത്, പുതിയ സിനിമ വരുന്നു
- വാപ്പച്ചിയോളം പ്രതിഫലം വാങ്ങുന്ന ചാലു ! ദുല്‍ഖറിന്റെ പ്രതിഫലം അതിവേഗം ഉയരുന്നു
- കോമഡി റോളില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍, വീണ്ടും സംവിധായകനായി സൗബിന്, ചിത്രീകരണം ഉടന്‍
- 'സല്യൂട്ട്' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്; ദുല്‍ഖറിന്റെ അഭിനയത്തിനു ജൂറിയുടെ പ്രശംസ
ദുല്‍ഖറിന്റേയും മഖ്ബൂലിന്റേയും പേരിനൊപ്പം 'സല്‍മാന്‍' വന്നത് എങ്ങനെ? ആ പേര് നിര്‍ദേശിച്ചത് മമ്മൂട്ടി !
ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും കസിന്‍സാണെന്ന് എല്ലാവര്‍ക്കും അറിയാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ സഹാദരന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍ സല്‍മാന്‍. ഇരുവരുടേയും ജന്മദിനം ഒരേ ദിവസമാണ് എന്നതാണ് മറ്റൊരു കൗതുകം. വര്‍ഷം മാത്രമാണ് വ്യത്യാസം. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. 1987 ജൂലൈ 28 ന് മഖ്ബൂല്‍ ജനിച്ചു. ഇരുവരും തമ്മിലുള്ളത് ഒരു വയസ്സിന്റെ വ്യത്യാസം മാത്രം.
ദുല്‍ഖറിന്റേയും മഖ്ബൂലിന്റേയും പേരിനൊപ്പം 'സല്‍മാന്‍' എന്ന് ഉണ്ട്. ഇതേ കുറിച്ച് മഖ്ബൂലിന്റെ പിതാവ് ഇബ്രാഹിംകുട്ടി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദുല്‍ഖറിന്റെ പേരിനൊപ്പം ഇച്ചാക്ക (മമ്മൂട്ടി) സല്‍മാന്‍ എന്ന് ഇട്ടു. ദുല്‍ഖറിന് ശേഷം കുടുംബത്തില്‍ പിറന്ന ആണ്‍കുട്ടിയാണ് മഖ്ബൂല്‍. ദുല്‍ഖറിന് ഉള്ളതുപോലെ പേരിനൊപ്പം 'സല്‍മാന്‍' എന്ന് കൂടി നല്‍കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. വ്യത്യസ്തമായ പേര് ആകുമല്ലോ എന്ന് കരുതിയാണ് സല്‍മാന്‍ എന്ന് കൂടി നല്‍കിയത്. തറവാട്ടിലെ മറ്റ് ആണ്‍കുട്ടികളുടെ പേരിനൊപ്പം ഒന്നും സല്‍മാന്‍ എന്ന 'വാല്‍' ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.