അനാര്‍ക്കലി മരിക്കാരിനൊപ്പം അപ്പാനി ശരത്, പുതിയ സിനിമ വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (10:04 IST)

തന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അപ്പാനി ശരത്.ജോഷ് സംവിധാനം ചെയ്ത കിറുക്കന്‍ എന്ന സിനിമയുടെ ഭാഗമാണ് അദ്ദേഹം. ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാനും അനാര്‍ക്കലി മരിക്കാരിനും ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞ സന്തോഷം നടന്‍ പങ്കുവെച്ചു.

'എന്റെ പുതിയ പ്രൊജക്ടായ കിറുക്കനില്‍ സംവിധായകന്‍ ജോഷിനൊപ്പം കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വളരെ കഴിവുള്ള അനാര്‍ക്കലി മരിക്കാര്‍ക്കും അതിശയിപ്പിക്കുന്ന മഖ്ബൂല്‍ സല്‍മാനുമൊത്ത് വീണ്ടും വര്‍ക്ക് ചെയ്യുന്നു. എന്റെ പുതിയ ചിത്രത്തിന് എപ്പോഴും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു'- അപ്പാനി ശരത് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :