1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Drishyam 3 collects 350 cr

Drishyam 3: 'ദൃശ്യം 3' റിലീസിനു മുന്‍പേ 350 കോടി നേടിയെന്ന് അവകാശവാദം

ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്

Drishyam 3, Drishyam 3 Report, Drishyam 3 Release in three language, Drishyam 3 Releasing in Three language, Drishyam 3 Report in Malayalam
Drishyam 3: ഇന്ത്യന്‍ സിനിമലോകം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ 'ദൃശ്യം 3'. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. റിലീസിനു മുന്‍പേ 'ദൃശ്യം 3' 350 കോടി ക്ലബില്‍ ഇടംപിടിച്ചെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. 
 
മനോരമ ഹോര്‍ത്തൂസിന്റെ 'ആകാശം തൊട്ട് മലയാളം സിനിമ: ദ് പവര്‍ ബിഹൈന്‍ഡ് ദ് റൈസ്' എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് നിര്‍മാതാവ് എം.രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രി റിലീസ് ബിസിനസിലൂടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി ദൃശ്യം 3 മാറിക്കഴിഞ്ഞെന്നാണ് അവകാശവാദം. 
 
ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാല്‍ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Meera Nandan: 'ഹണിമൂണ്‍ ഒരു വര്‍ഷം വൈകിയാല്‍ കുഴപ്പമുണ്ടോ'; സീഷെല്‍സ് ചിത്രങ്ങളുമായി മീര നന്ദന്‍